കോവളം :പൗരത്വത്തെ നിർണയിക്കാൻ മതത്തെ അടിസ്ഥാനത്തിൽ ആകരുതെന്ന് ഡോ. ശശി തരൂർ.പൗരത്വഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് കോവളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംപൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകസഭയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ താനടക്കമുള്ള പ്രതിപക്ഷ എംപിമാർ ഉയർത്തിയ പ്രതിഷേധത്തിൻ്റെ ശബ്ദം കേൾക്കാതെ പോയത് കേരളത്തിൻ്റെ മുഖ്യമന്ത്രി മാത്രമാണ്. രാജ്യത്തിൻ്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവരാണ് ഈ നിയമം നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. മതഭീകരവാദം വളർത്തുന്നവരുടെ കൈകളിൽ രാജ്യത്തിൻ്റെ ഭരണം വരാതിരിക്കാൻ നമ്മൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ഡോ.തരൂർ പറഞ്ഞു. പാർലമെൻ്റിൽ അടക്കം പൗരത്വ ബില്ലിനെതിരെ ശബ്ദം ഉയർത്തിയ അദ്ദേഹം തുടർന്നും ന്യൂനപക്ഷങ്ങൾക്കൊപ്പം നിലകൊള്ളും എന്ന് ഉറപ്പ് നൽകി. ഈ രാജ്യത്ത് മതത്തിന്റെ പേരിൽ നടക്കുന്ന വിവേചനങ്ങൾ കോൺഗ്രസ് അനുവദിക്കുകയില്ലെന്നും, പൗരത്വം നിർണയിക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം മുഹിയ്യിദ്ദീൻ പള്ളി പരിസരത്ത് നിന്നുമാണ് നൈറ്റ് മാർച്ച് ആരംഭിച്ചത്.നൂറു കണക്കിന് ആളുകൾ മാർച്ചിൽ പങ്കെടുക്കുന്നതിന് കാലേകൂട്ടി അവിടെ എത്തിച്ചേർന്നിരുന്നു .എം.എം’ വിൻസൻ്റ് എം എൽ എ യും’ഡോ.ശശി തരൂരും ചേർന്ന് മാർച്ച് നയിച്ചു. പന്തം കൊളുത്തിയാണ് പൗരത്വ ബില്ലിനെതിരെേ’ പ്രതിഷേധം രേഖപ്പെടുത്തിയത്.ശശി തരൂർ പന്തം പിടിച്ച് പ്രകടനത്തിൽ പങ്കെടുത്തു പ്രതിഷേധം രേഖപ്പെടുത്തി.