Friday, July 11, 2025
Online Vartha
HomeMoviesവീണ്ടും ഇതാ തെലുങ്കിൽ തിളങ്ങാൻ ദുൽഖർ സൽമാൻ ; ആകാശം ലോ ഒക താര ഒരുങ്ങുന്നു

വീണ്ടും ഇതാ തെലുങ്കിൽ തിളങ്ങാൻ ദുൽഖർ സൽമാൻ ; ആകാശം ലോ ഒക താര ഒരുങ്ങുന്നു

Online Vartha

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആകാശം ലോ ഒക താര എന്നാണ് പേരിട്ടിരിക്കുന്നത്. ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്.

ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!