തിരുവനന്തപുരം: ആനയറ സ്വദേശിയുടെ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 6.5 ലിറ്റർ ബിയറും പിടിച്ചെടുത്ത് എക്സൈസ്. ആനയറ സ്വദേശി അജിത്ത് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്. അജിത്തിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പത്മകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ബിനു, മണികണ്ഠൻ, സിവിൽ എക്‌സൈസ് ഓഫീസർ അജിത്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷിനിമോൾ എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു