കഴക്കൂട്ടം : എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വിവിധ ഇടങ്ങളിൽ നിന്നായി ഒരുകോടിയിൽ ഏറെ വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ആസാം സ്വദേശി അജ്മൽ ( 27) അറസ്റ്റിലായി.വെള്ളിയാഴ്ച ഉച്ചയോടെ മേനംകുളം , ആറ്റിൻകുഴി ഭാഗത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ നിന്നും ഒരു മിനിലോറി നിറയെ പുകയില ഉൽപ്പന്നങ്ങൾ ആണ് പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ വില വരുമെന്ന് എക്സൈസ് സംഘത്തിൻ്റെ പ്രാഥമിക വിവരംഎക്സൈസ് നെയ്യാറ്റിൻകര റെയിഞ്ച്ഓഫീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പാറശ്ശാല പായറ്റുവിള നിന്നും ആസാം സ്വദേശി അജ്മൽ നിന്നും 30 കിലോഗ്രാം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് കഴക്കൂട്ടത്തെ വാടക വീടുകൾ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതായി വിവരം ലഭിച്ചത്.
മേനംകുളത്ത് നടത്തിയ പരിശോധനയിൽ ബിപിസിഎല്ലിന് സമീപമുള്ള ഇരുനില വാടകവീട്ടിൽ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.തുടർന്ന് ആറ്റിൻകുഴിയിലെ വാടകവീട് പരിശോധിക്കുമ്പോൾ വീടിൻ്റെ അടുക്കള ഭാഗത്തെ ഗോഡൗണിൽ നിരവധി ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളും സ്കൂൾ കുട്ടികൾക്ക് കൊടുക്കുവാൻ ലഹരി മിഠായികളും കണ്ടെടുത്തു. ഏതാണ്ട് 500ലധികം ചാക്കുകളിൽ നിറച്ച പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. പിടിയിലായ അജ്മലിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് എക്സൈസ് പറഞ്ഞു.