Thursday, October 10, 2024
Online Vartha
HomeSocial Media Trendingകോലിയുടെയും അനുഷ്കയുടെയും രണ്ടാമത്തെ കൺമണി പിറന്നതിന് പിന്നാലെ ഫേക്ക് അക്കൗണ്ടുകളുടെ ബഹളം

കോലിയുടെയും അനുഷ്കയുടെയും രണ്ടാമത്തെ കൺമണി പിറന്നതിന് പിന്നാലെ ഫേക്ക് അക്കൗണ്ടുകളുടെ ബഹളം

Online Vartha
Online Vartha
Online Vartha

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ബോളിവുഡ് നായിക അനുഷ്‌ക ശര്‍മയ്ക്കും ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ തംരഗമായി മാറിയിരുന്നു. അകായ് കോലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ അകായ് കോലിയുടെ പേരില്‍ നൂറിലേറെ ഫാന്‍ പേജുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മാസം 15നാണ് വിരാട് കോലിക്കും അനുഷ്‌കാ ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. വിരാട് കോലിയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വാമികയുടെ കുഞ്ഞനുജന് ഈ ലോകത്തേക്ക് സ്വാഗതം എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. അകായ് എന്ന് കുട്ടിക്ക് പേര് നല്‍കിയതായും താര ദമ്പതികള്‍. കോലിയുടെ പോസ്റ്റ് അതിവേഗമാണ് പ്രചരിച്ചത്. അഭിനന്ദന പ്രവാഹമായിരുന്നു ഇരുവര്‍ക്കും. ഏഷ്യയില്‍ അതിവേഗം അഞ്ച് മില്ല്യണ്‍ ലൈക്ക് നേടുന്ന ഇന്‍സ്റ്റാ പോസ്റ്റായി ഇത് മാറി. എന്നാല്‍ ഇപ്പോഴിതാ അക്കായ് കോലിയുടെ പേരില്‍ നൂറിലേറെ ഫാന്‍ പേജുകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്നത്.അകായിക്ക് ഫാന്‍ ക്ലബ് തുടങ്ങിയവരുമുണ്ട്.സ്വകാര്യത മാനിക്കണമെന്ന് വിരാട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരാധകരുടെ ആവേശത്തിന് കുറവൊന്നുമില്ല.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!