തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 53,000ല്‍ താഴെയെത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്. 52,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.