തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോട് കൂടിയാണ് പിടികൂടിയത്. ഉച്ചയോടുകൂടി കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടർ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ഉദ്യമം. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഹനുമാൻ കുരങ്ങനെ താഴെയിറക്കിയത്.