ആറ്റിങ്ങൽ: കല്ലമ്പലം ഡീസന്റ് മുക്ക് സ്ഥിതി ചെയ്യുന്ന ശ്രീലക്ഷ്മി കശുവണ്ടി ഫാക്ടറിക്കു ഇന്ന് രാവിലെ 11:30 ഓടെ തീപിടിച്ചത് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യുടെ നേതൃത്വത്തിൽ പൂർണ്ണമായും കെടുത്തി തീ അടുത്തുള്ള വീട്ടു മുറ്റത്തേക്ക് വ്യാപിച്ചു പ്രവർത്തിക്കാതെ നിർത്തിയിട്ടിരുന്ന ഒമിനി വാനിലേക്കും പടർന്നു വാൻ ഭാഗികമായി കത്തി നശിച്ചു. ശ്രീ പി സുരേന്ദ്രൻ ലക്ഷ്മിഭദ്ര, കടപ്പാക്കട കൊല്ലം എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കശുവണ്ടി ഫാക്ടറി. ആറ്റിങ്ങൽ നിലയത്തിലെ Gr. സ്റ്റേഷൻ ഓഫീസർ ശ്രീ.സജ്ജുകുമാർ, Gr. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ.എസ്സ്. എൽ , അമൽജിത്ത്, മനീഷ് ക്രിസ്റ്റഫർ, വിക്രം രാജ്. ബി.,സാൻ. ബി. എസ്സ്, നന്ദഗോപാൽ. വി. ആർ, ഹോം ഗാർഡ് ബിജു. ബി. എസ്സ് എന്നിവർ പങ്കെടുത്തു വേനൽ കടുത്തതോടെ ആറ്റിങ്ങൽ മേഖലയിൽ തീപ്പിടുത്തം വ്യാപകമായിരിക്കുന്നു. കാട് വൃത്തിയാക്കുന്നതിനു ആളൊഴിഞ്ഞ പറമ്പുകളിൽ ഉച്ചസമയത്തു ഉടമസ്ഥരോ തൊഴിലാളികളോ തീയിടുന്നതും അലക്ഷ്യമായി കത്തുന്ന സിഗരറ്റു കുറ്റി, തീപ്പെട്ടി കൊള്ളി എന്നിവ വലിച്ചെറിയുന്നതും ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.