Thursday, December 26, 2024
Online Vartha
HomeTrivandrum Ruralകഠിനംകുളത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.

കഠിനംകുളത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.

Online Vartha
Online Vartha
Online Vartha

കഠിനംകുളം : കഠിനംകുളത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.പുല്ലുപറിക്കാൻ മറ്റൊരു കടവിലേക്ക് പോയയാൾ വള്ളം മറിഞ്ഞ് മരിച്ചു. കരിച്ചാറ വലിയ വീട് അമീർ മൻസിലിൽ എൽ ലത്തീഫ് (61) ആണ് മരിച്ചത്. മൃതദേഹം ഉച്ചയോടെ നാട്ടുകാർ കണ്ടെത്തി. ഇന്നലെ രാവിലെ 7 മണിയോടെ വീടിന് സമീപം കരിച്ചാറകടവിൽ നിന്നും ചാന്നാങ്കര കാക്കതുരുത്ത് കടവിലേക്ക് പുല്ലുപറിക്കാൻ പോകവേയാണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. സ്ഥിരമായി കാക്ക തുരുത്തിൽ പുല്ലുപറിക്കാൻ പോകുന്ന ലത്തീഫ് രാവിലെ 9 മണിയായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ഭാര്യ ജമീലാ ബീവി അടുത്ത വീട്ടുകാരെ വിവരം അറിയിച്ചു ഇവർ വള്ളത്തിൽ ലത്തീഫിനെ അന്വേഷിച്ച് നടക്കവെ ഉച്ചക്ക് 1 മണിയോടെ മൃതദേഹം ചാന്നാങ്കര പാലത്തിനു സമീപം കായലിൽ ആഴം കുറഞ്ഞ ഭാഗത്തുനിന്നും കണ്ടെത്തി

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!