കഴക്കൂട്ടം: മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിക്കാണ് അലോഷ്യസ് ഉൾപ്പെടെ നാലാംഗ സംഘം മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.എന്നാൽ അല്പ ദൂരമെത്തിയപ്പോഴേക്കും ഉയർന്ന തിരമാല വീശിയടിക്കുകയും തുടർന്ന് വള്ളം മറിയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.