വർക്കല : വര്‍ക്കലയിലെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ22 പേരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടിയത് . ചിക്കന്‍ അല്‍ഫാം, കുഴിമന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വര്‍ക്കല ക്ഷേത്രം റോഡിലുള്ള ഹോട്ടലുകളായ ന്യൂ സ്‌പൈസ്, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. രണ്ട് ഹോട്ടലുകളും അടപ്പിച്ചു.
രണ്ട് ഹോട്ടലുകളുടെയും മാനേജ്‌മെന്റ് ഒന്നാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂ സ്‌പൈസില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ ഏറ്റിരുന്നു. 100ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ആ സമയം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.