ആറ്റിങ്ങൽ: പൊലീസ് സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ ഉദ്യോഗസ്ഥർ മര്‍ദ്ദിച്ചതായി പരാതി. നഗരൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിന് പൊലീസിന്റെ മര്‍ദ്ദനമേറ്റെന്നാണ് പരാതി. ഇക്കഴിഞ്ഞ ദീപാവലിയുടെ ഭാഗമായി അലങ്കരിച്ച സ്റ്റേഷന്റെ ദൃശ്യങ്ങളാണ് പകര്‍ത്തിയതെന്ന് സുരേഷ് പറയുന്നു. ഇതിന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സുരേഷിന്റെ പരാതി. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നല്‍കിയത്. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനില്‍ വന്ന് അസഭ്യം പറഞ്ഞതിന് പെറ്റിക്കേസ് എടുക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പ്രതികരിച്ചു