തിരുവനന്തപുരം: പൗഡികോണത്ത് മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ച് ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി ജോയി (42)യാണ് മരിച്ചത്. രണ്ടുകാലുകളും അറ്റുപോയ നിലയില്‍ റോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് ജോയിക്ക് വെട്ടേറ്റത്. പ്രതികളെ പിടികൂടാനായില്ല. സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.പൗഡിക്കോണം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് ജോയ്.കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു.