ഏറേനാളത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ബ്ലെസ്സിയ്ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ അഭിനയവുമാണ്. ആദ്യ ദിനം തന്നെ എല്ലാ കോണുകളിൽ നിന്നും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. സിനിമ കണ്ട ശേഷമുള്ള സുപ്രിയ മേനോന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ചിത്രം ഏറെ വൈകാരികമാണെന്നും മനസ്സ് ഭയങ്കരമായി നിറഞ്ഞിരിക്കുകയാണെന്നും സുപ്രിയ പ്രതികരിച്ചു. ‘വീട്ടിൽ ചെന്ന് രാജുവിനെ കാണണം’ എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ തിയേറ്ററിൽ നിന്ന് മടങ്ങിയത്.