സ്വർണ വില കുറഞ്ഞു. 80 രൂപയുടെ ഇടിവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 48,920 രൂപയും ഗ്രാമിന് 6,115 രൂപയും.മാർച്ച് 21-ആം തീയതിയാണ് സ്വർണത്തിന്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. 22-ആം തീയ്യതി വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി.