കഠിനംകുളം : ഗുണ്ടയെ മരിച്ച നിലയിൽ കണ്ടെത്തി . കഠിനംകുളത്താണ് സംഭവം.കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം താവറത്ത് രാധാവീട്ടിൽ രാധാകൃഷ്ണന്റെ മകൻ രാധാ സുജിത്ത് ‘കീലുണ്ണി എന്നറിയപ്പെടുന്ന ഗുണ്ടയാണ് മരണപ്പെട്ടത് .ഇരുപതോളം കേസുകളിൽ പ്രതിയാണ് .രാവിലെ മുതൽ തന്നെ ഇയാൾ മദ്യപാനത്തിൽ ആയിരുന്നു എന്നാണ് കഠിനംകുളം പോലീസ് പറയുന്നത് .ഭക്ഷണം ഒന്നും കഴിക്കാതെ തുടർച്ചയായി മദ്യം കഴിച്ചതാണ് മരണത്തിന് കാരണമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാൾക്ക് ശത്രുകൾ ‘ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല . കൊലപാതകം ആണോ എന്നതിലും പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാവുകയുള്ളൂ. നടപടികൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും