കഴക്കൂട്ടം : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു കഠിനംകുളം വെട്ടുതുറ കനോഷ്യൻ കോൺവെന്റിന് എതിർവശം പ്രീതി ലാൻഡിൽ താമസിക്കുന്ന ജിജി ക്ലീറ്റസ്(50) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 5.30 നാണ് അപകടം നടന്നത്. വീടിനോട് ചേർന്നുള്ള ഷീറ്റ് ഇട്ട അടുക്കളയിൽ ചായ ഉണ്ടാക്കാൻ കയറിയതായിരുന്നു ജിജോ അടുപ്പിൽ തീ പകരുന്നതിനിടെ ഗ്യാസിൽ നിന്നും തീ ജിജിയുടെ ദേഹത്ത് പടർന്നു പിടിക്കുകയായിരുന്നു. ഉടൻ തന്നെ ഭാര്യ അനിതയും മകൾ ആഷിയും ചേർന്ന് ജിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ചികിത്സയിരിക്കെ ഞായറാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.