നെടുമങ്ങാട് : കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 ന് നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് അപകടം.തിരുവനന്തപുരത്തേക്ക് പോയ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. പത്തിലധികം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവർ വിജയകുമാറിന്റെ കാൽ സ്റ്റിയറിങ്ങിനിടയിൽ കുടങ്ങിയത് ആശങ്കയുണ്ടാക്കി. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിൻ ഒടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.






