തിരുവനന്തപുരം: കനത്ത മഴയിൽ കൂറ്റൻ മതിലിടിഞ്ഞ് വീടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും പൂർണ്ണമായും തകർന്നു. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മുക്കാലോടെയാണ് സംഭവം. മൈലമൂട് ഗോതമ്പി ശ്രീ പത്മനാഭത്തിൽ പി. പ്രതാപൻ നായരുടെ വീട്ടിലേക്കാണ് കൂറ്റൻ മതിൽ ഇടിഞ്ഞത്. അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിംഗ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞത്