കഴക്കൂട്ടം : ശക്തമായ മഴയിലും കാറ്റിലും ചുവരിടിഞ്ഞു വീണു വീട് തകർന്നു.നഗരസഭയുടെ ചന്തവിള വാർഡിൽ പുല്ലാന്നിവിള നാലുമുക്കിൽ കുന്നുവിള വീട്ടിൽ രാധ(70) യുടെ വീടാണ് തകർന്നത്. രാധയും കൂലിപ്പണികാരനായ മകൻ സതീശനും ഭാര്യ രമ്യയും ഒന്നും അഞ്ചും വയസ്സുമുള്ള രണ്ട് കുട്ടികളുമാണ് ഇവിടെ താമസം. രാവിലെ 11 മണിക്കാണ് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടാണ്.രണ്ടു മുറികൾ പൂർണ്ണമായി തകർന്നു. വീടിന്റെ ബാക്കിഭാഗവും എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്.