Tuesday, December 10, 2024
Online Vartha
HomeTrivandrum Ruralമംഗലപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാട്

മംഗലപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാട്

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : മംഗലപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ. തലയ്ക്കോണം അനിതാ കോട്ടേജിൽ സെബീന ബീവിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്. വീട്ടിലെ വയറിങ്ങ് പൂർണ്ണമായി കത്തിപ്പോയി. വീട്ടുകാർക്ക് ആർക്കും പരിക്കില്ല എന്നാൽമീറ്റർ ബോക്സ് പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മേൽക്കൂരയിലെ കോൺക്രീറ്റ് ചിലയിടങ്ങളിൽ അടർന്ന് വീണിട്ടുണ്ട്. അടുക്കളഭാഗത്തെ ടെെലുകളും നശിച്ചു. വൻ നാശനഷ്ടം സംഭവിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്.സ്ഥിരമായി വീട്ടിലും പരിസരത്തും മിന്നലേൽക്കാറുണ്ടെന്ന ആശങ്കയും വീട്ടുകാർ പങ്കുവെച്ചു. ഒരുവർഷത്തിനിടെ നാലോളം തവണ വീട്ടിൽ ശക്തമായ മിന്നലടിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!