വെഞ്ഞാറമൂട് : പുല്ലമ്പാറ പഞ്ചായത്തിലെ മാണിക്കൽ പള്ളി ജംഗ്ഷനിൽ വാമനപുരം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് ഡി.കെ മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസി.ഇമാം ഷറഫുദീൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷീലകുമാരി, ശ്രീകണ്ഠൻ,അസീന ബീവി, വൈ.വി ശോഭ കുമാർ, ദിലീപ്, മിനി, ഷീല, ആർ മുരളി, അശോക് കുമാർ ജമാഅത്ത് ഭാരവാഹികളായ ഹാഷിം, നാസറുദീൻ, ഷെരീർ, അഷറഫ്, രജിത, ഷിഹാബുദീൻ, ഷിഹാസ് തുടങ്ങിയവരും സംബന്ധിച്ചു.