Tuesday, February 17, 2026
Online Vartha
HomeHealthഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾക്ക് അന്താരാഷ്ട്ര മേഖലയില്‍ വന്‍ സാദ്ധ്യതകള്‍- ഡോ.സജിത് ബാബു ഐ. എ. എസ്

ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾക്ക് അന്താരാഷ്ട്ര മേഖലയില്‍ വന്‍ സാദ്ധ്യതകള്‍- ഡോ.സജിത് ബാബു ഐ. എ. എസ്

Online Vartha
Online Vartha

പോത്തന്‍കോട് : ഭാരതീയ ചികിത്സ സമ്പ്രദായങ്ങളുടെ മികവും പ്രത്യേകതയും മനുഷ്യസ്നേഹപരമായ സമീപനവും കാരണം അന്താരാഷ്ട്ര മേഖലയില്‍ വന്‍ സാധ്യതകളാണ് വരാനിരിക്കുന്നതെന്ന് നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. സജിത് ബാബു ഐ.എ.എസ്. ദേശീയ ഔഷധസസ്യ ബോർഡിന്റെ പ്രാദേശിക സഹകരണ-സഹായ കേന്ദ്രവുമായി ചേർന്ന് പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജില്‍ “ഇന്ത്യൻ മെഡിക്കൽ സിസ്റ്റം – പാരമ്പര്യ ജ്ഞാനവും ആധുനിക ശാസ്ത്രവും തമ്മിലുള്ള പാലം” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പൊതുജനാരോഗ്യരംഗത്ത് വ്യക്തികളുടെ പ്രതിരോധ ആരോഗ്യ പരിപാലനത്തിന്റെ പ്രസക്തി ഏറെ വർധിച്ചു വരികയാണ്.

ആയൂര്‍വേദത്തിന്റെയും സിദ്ധവൈദ്യത്തിനെയും കാര്യക്ഷമമായ ആശയങ്ങൾ, ഔഷധങ്ങൾ, ചികിത്സാ ഇടപെടലുകൾ എന്നിവ മുഖേന രോഗപ്രതിരോധത്തിന് കൂടുതൽ പ്രാധാന്യവും ശ്രദ്ധയും ലഭിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ ഉറക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സിദ്ധയിലെ മർമ്മ ചികിത്സ സമഗ്രമായൊരു പരിഹാരമായി മാറാന്‍ കഴിയും. ഇങ്ങനെ ഓരോ ചികിത്സാ വിഭാഗത്തിനും ശക്തിയായി ഇടപെടാന്‍ കഴിയുന്ന മേഖലകളില്‍ കൂടുതല്‍ മികവും ഗവേഷണവും നടത്തി പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ.ആര്‍. നീലാവതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായി. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് പ്രോജക്ട് മാനേജര്‍ ഡോ. യു.എം. ചന്ദ്രശേഖര, അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ ഡോ. സുദീപ്. എന്‍.എം, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി. ഹരിഹരന്‍, അസോസിയേറ്റ് പ്രൊഫസര്‍ സിന്ധു. ബി.പി, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ജ്യോതി ഉദയഭാനു, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ മെഡിസിനല്‍ ബോട്ടണി വിഭാഗം ഡോ.ഡി. അരവിന്ദ്, ശാന്തിഗിരി സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സയന്റിസ്റ്റ് ഡോ.വിമല്‍ നാരായണന്‍, ഡോ. ആര്‍. ശ്രീധരന്‍, ഡോ. ജെ.നിനപ്രിയ, പ്രൊഫ. ഷീജ.എന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ പുരാതന ജ്ഞാനവും ആധുനിക ശാസ്ത്രവും തമ്മിലുളള ബന്ധം , ഹെർബൽ ഫോർമുലേഷനുകളുടെ ഭൗതിക-രാസ വിലയിരുത്തലും സ്റ്റാൻഡേർഡൈസേഷനും, ഫാർമസ്യൂട്ടിക്കൽ – ക്ലാസിക്കൽ മരുന്നുകളുടെ വിശകലനവും ക്ലിനിക്കൽ പഠനങ്ങളുടെ വിലയിരുത്തലും, ഹെർബൽ മരുന്നുകളുടെ ഔഷധപരമായ പ്രവർത്തനം വിലയിരുത്തൽ, ഐ എസ് എം ഫോർമുലേഷനുകൾക്കായി പുതിയ റോളുകൾ കണ്ടെത്തൽ, സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളെ ചെറുക്കുന്നതിന് കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തൽ, മനുഷ്യന്റെ സുസ്ഥിര ആരോഗ്യത്തിൽ ഔഷധ സസ്യങ്ങളുടെ പ്രസക്തി, ഔഷധ സസ്യ സംരക്ഷണത്തിന്റെ മുൻഗണന എന്നീ വിഷയങ്ങള്‍ പങ്കെടുത്തു. ഓറല്‍- പോസ്റ്റര്‍ പ്രസന്റേഷനുകള്‍ നടന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!