കരളിനെ മാത്രമല്ല ശരീരത്തിന് ആവശ്യമായ എല്ലാം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട് കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് പേരയ്ക്ക. സ്വാദിഷ്ഠമായ പഴ വര്‍ഗം മാത്രമല്ല, ഇത് പല രോഗങ്ങള്‍ക്കും മരുന്നാണ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണിത്. പോട്ടാസ്യം, അയൺ, ഫോസ്ഫറസ്, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.പേരയ്ക്കയിൽ വേദന നീക്കം ചെയ്യുവാനുള്ള ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോളുകൾ എന്നിവ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.
ഇതെല്ലാം തന്നെ കരള്‍ ആരോഗ്യത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.ഇവയ്ക്ക് ലിവര്‍ എന്‍സൈമുകളുടെ ബാലന്‍സ് നില നിര്‍ത്താനും ബിലിറൂബിന്‍ അളവ് കൃത്യമായി നില നിര്‍ത്താനും സാധിയ്ക്കും. ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കാരണം ലിവറിനുണ്ടാകുന്ന കൊളേസ്റ്റേറ്റിക് ലിവര്‍ ഇന്‍ജ്വറി തടയാനും ഇതേറെ നല്ലതാണ്. ഇതിന് പേരയ്ക്കയുടെ പള്‍പ്പ് സഹായിക്കും. പേരയുടെ ഇലയുടെ നീരും ലിവര്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത് തിളപ്പിച്ച് വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. പ്രമേഹം ലിവര്‍ തകരാറിലാകാനുള്ള പ്രധാനപ്പെട്ട കാരണമാണ്.
പേരയിലവെളളം കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിയ്ക്കുന്നതിലൂടെ ലിവര്‍ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോളുകൾ എന്നിവ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി.പേരയ്ക്കയിൽ അടങ്ങിയിട്ടുള്ള ആന്‍റിഓക്സിഡന്‍റുകൾ അകാലവാർധക്യം തടഞ്ഞ് അർബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും. ഇതിലുള്ള വൈറ്റമിൻ സി കോശങ്ങളുടെ നാശം തടയാനും സഹായിക്കും. പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.