Sunday, September 8, 2024
Online Vartha
HomeSportsദ്രാവിഡിന്റെ തന്ത്രം;സൂര്യകുമാർ യാദവ് ക്യാപ്റ്റൻ ആയതിന് പിന്നിലെ സത്യം വെളിപ്പെടുത്തി മുൻ ബൗളിംഗ് പരിശീലകൻ

ദ്രാവിഡിന്റെ തന്ത്രം;സൂര്യകുമാർ യാദവ് ക്യാപ്റ്റൻ ആയതിന് പിന്നിലെ സത്യം വെളിപ്പെടുത്തി മുൻ ബൗളിംഗ് പരിശീലകൻ

Online Vartha
Online Vartha
Online Vartha

ഡൽഹി: .ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നിൽ ദ്രാവിഡിന്റെ തന്ത്രമെന്ന് ഇന്ത്യൻ മുൻ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ മുതിർന്ന താരങ്ങൾ വിശ്രമം എടുത്തു. പരിക്കേറ്റ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിലേക്ക് വരാനും സാധിച്ചില്ല. ഇതോടെ പുതിയ നായകനെ ഇന്ത്യൻ ടീമിന് കണ്ടെത്തേണ്ട അവസ്ഥ വന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ ഇന്ത്യൻ ടീമിന്റെ പരിശീലകനായ ദ്രാവിഡിന്റെ നിർദ്ദേശം വന്നത്.

ട്വന്റി 20യിൽ ഇന്ത്യൻ നായകനായി സൂര്യകുമാർ യാദവിനെ നിർദ്ദേശിച്ചത് രാഹുൽ ദ്രാവിഡായിരുന്നു. എന്നാൽ മുമ്പ് ക്യാപ്റ്റൻസി പരിചയമില്ലാത്ത സൂര്യയുടെ കഴിവിൽ പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ സൂര്യയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. പിന്നാലെ ദക്ഷിണാഫ്രിക്കയിലും നടന്ന ട്വന്റി 20 പരമ്പരയിലും സൂര്യ ഇന്ത്യൻ ടീമിന്റെ നായകനായി. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളുടെ ബഹുമാനം നേടാന്‍ സൂര്യക്ക് കഴിഞ്ഞിതായും പരസ് മാംബ്രെ പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!