Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralകാര്യവട്ടത്ത് കേരള സർവകലാശാല ബിഎഡ് കോളേജിന്റെ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് ...

കാര്യവട്ടത്ത് കേരള സർവകലാശാല ബിഎഡ് കോളേജിന്റെ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ

Online Vartha
Online Vartha

കാര്യവട്ടം :കേരള സർവകലാശാല ബിഎഡ് കോളേജിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.21 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരുനിലകളിലായി ഏഴ് ക്ലാസ് മുറികളാണ് പുതിയ ബ്ലോക്കിൽ ഉള്ളത്.

 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടിയിരുന്ന കോളേജിന് മികച്ച സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കി. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ കോളേജുകളും പൊതുവിദ്യാലയങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി. കോളേജില്‍ നിലവിലുള്ള ലബോറട്ടറി സൗകര്യങ്ങളിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

 

 

കൗൺസിലർ എൽ എസ് കവിത അധ്യക്ഷയായി. കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, ചെമ്പഴന്തി ഉദയൻ,പ്രിൻസിപ്പാൾ ഡോ ഷീജ വി ടൈറ്റസ് , എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ ജി ജിഷോർ, ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ ശ്രീകുമാർ,മടവൂർ കൃഷ്ണൻകുട്ടി,കോളേജ് യൂണിയൻ ചെയർപേഴ്സൺ എസ് അപർണ , ചെയർമാൻ നിരഞ്ജൻ, സി ലീന എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!