കഴക്കൂട്ടം : കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ പ്രകാശം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തിയ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കരിയര്‍ വിദഗ്ധന്‍ ഡോ.പി .ആര്‍ വെങ്കിട്ടരാമനും മജീഷ്യൻ ഗോപിനാഥ് മുതുകാട് ക്ളാസുകൾ നയിച്ചു.മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടമയിൽ വിക്രമൻ അധ്യക്ഷനായി,കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്,എൽ എസ് കവിത,എസ്. ശ്രീദേവി, ബി നാജ,എസ് .പി ദീപക്, ആർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.