കഴക്കൂട്ടം: കഠിനംകുളം ആതിരയെ കൊലപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിന് തിരിച്ചറിഞ്ഞു.എറണാകുളം ചെല്ലാനം സ്വദേശി ജോൺസൺ ഔസേപ്പ് ആണ് ആതിരയെ കൊലപ്പെടുത്തിയത്..ഇയാൾ വിവാഹിതാണെങ്കിലും അഞ്ചുവർഷം മുമ്പ് വിവാഹമോചനം നേടി. വിവാഹം കഴിച്ച സ്ഥലമാണ് ചെല്ലാനം. ജോൺസിന്റെ സ്വദേശം കൊല്ലം നീണ്ടകരയാണ് എന്നാൽ അവിടെ ബന്ധുക്കളോ വീടോ ഇല്ലെന്നാണ് വിവരം.ഒരു വർഷത്തെ സൗഹൃദമാണ് ആതിരയും ജോൺസനും തമ്മിലുള്ളത്. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവെച്ച്കൊണ്ടാണ് സൗഹൃദം ആരംഭിക്കുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചിരുന്നുവെങ്കിലും ആതിര അതിനെ എതിർത്തിരുന്നു.മാത്രമല്ല ഭീഷണിപ്പെടുത്തി ആതിരയിൽ നിന്ന് പണവും വാങ്ങിയിരുന്നു.1,30000 രൂപയുംകൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുമ്പ് 2500 രൂപയും നൽകിയിരുന്നു.അഞ്ചുമാസത്തിനിടെ പലതവണ കഠിനംകുളത്തെ ആതിരയുടെ വീട്ടിൽ ഇയാൾ വന്നിരുന്നു.കൊലപാതകം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പെരുമാതുറയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച പ്രതി കൃത്യം നടത്തിയതിനുശേഷം ലോഡ്ജ് ഒഴിയുകയും രക്ഷപ്പെടാൻ ഉപയോഗിച്ച ആതിരയുടെ ഇരുചക്ര വാഹനം ഉപേക്ഷിച്ച വാഹനത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനം കടന്നു എന്നാണ് നിഗമനം.സംസ്ഥാനത്തിനകത്തും പുറത്തും പ്രതിയെ പിടികൂടുവാനുള്ള ഊർജിതമായ തിരച്ചിൽ നടക്കുന്നു.