കഴക്കൂട്ടം: പകൽ സമയം വീടിന്റെ പിൻവാതിൽ പൊളിച്ചു സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടാം പ്രതിയെയും കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മാസത്തിൽ പകൽസമയം പുതുക്കുറിച്ചിയിലെ വീടിന്റെ പിൻവാതിൽ പൊളിച്ചു 2 സ്വർണ്ണമാലയും സ്വർണലോക്കറ്റുകളും കവർന്ന കേസിലാണ് രണ്ടാംപ്രതിയായ മൊട്ട രാജേഷ് എന്നറിയപ്പെടുന്ന രാജേഷിനെ കഴിഞ്ഞദിവസം പള്ളിച്ചലിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഈ കേസിലെ ഒന്നാംപ്രതിയായ കറുപ്പായി സുധീറിന്റെ കൂട്ടാളിയാണ് മൊട്ടരാജേഷ്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു വിശദമായി ചോദ്യം ചെയ്തതിനെതുടർന്നു രണ്ടാമനെ കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് രഹസ്യമായി പ്രതിയെ പിന്തുടർന്ന് പള്ളിച്ചലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ DYSP ശ്രീ മഞ്ജുലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്‌പെക്ടർ സജു, സബ് ഇൻസ്‌പെക്ടർ അനൂപ് SCPO മാരായ അനീഷ് സുരേഷ് രാജേഷ്, സിദ്ധു, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ വിറ്റ മോഷണമുതലുകളും പോലീസ് കണ്ടെടുത്തു. നിരവധിമോഷണ കേസുകളിൽ പ്രതിയാണ് മൊട്ട രാകേഷ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.