തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിൽ അന്വേഷണ കമ്മീഷൻ രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു.ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നും സിസിടിവി പ്രവർത്തിക്കാത്തതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.കെഎസ്‌യു തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും എന്നെ മലയാളം വിദ്യാർഥിയുമായ സാൻജോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് എസ്എഫ്ഐ
പ്രവർത്തകർ മർദ്ദിച്ചെന്നാണ് കെഎസ്‌യു ആരോപണമുന്നയിച്ചത്.തുടർന്ന് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അർധരാത്രി ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു.