കോഴിക്കോട് : നവകേരള ബസിൻ്റെ സര്‍വീസ് വീണ്ടും മുടങ്ങി. ഒരാഴ്ചയോളമായി ബസ് വര്‍ക്ക് ഷോപ്പിലാണ് ഇതിനാലാണ് സർവീസ് മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. പിന്നീട് കയറാൻ ആളില്ലാത്തതിനാല്‍ നേരത്തെ ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു.ഇതിനുശേഷവും വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തിയത്. ഇപ്പോൾ സർവീസ് നിർത്തിയത് മെയിന്റനൻസ് വർക്ക് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കോഴിക്കോട് റീജ്യണല്‍ വർക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. ബസിന്‍റെ സമയം മാറ്റി പുനക്രമീകരിച്ചാല്‍ കൂടുതല്‍ ആളുകള്‍ കയറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ സമയക്രമമാണ് ബസില്‍ ആളുകള്‍ കുറയുന്നതിന് കാരണമെന്നും യാത്രക്കാര്‍ പറയുന്നു.