Saturday, November 9, 2024
Online Vartha
HomeInformationsകേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്;ഇടതിനും ബിജെപിക്കും വിജയം

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്;ഇടതിനും ബിജെപിക്കും വിജയം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഇടതിന് 12 സീറ്റുകളാണ് സിൻഡിക്കേറ്റിൽ ആകെയുള്ളത്. 9 സീറ്റുകളിലാണ് മത്സരം നടന്നത്. ഇതിൽ രണ്ട് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. മൂന്ന് ഇടതു സ്ഥാനാർത്ഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായാണ് സിൻഡിക്കേറ്റിൽ ബിജെപി വിജയിക്കുന്നത്.

സിപിഐ സ്ഥാനാർഥി ഗോപു കൃഷ്ണൻ തോറ്റു. സർവകലാശാല ജീവനക്കാരുടെ പ്രതിനിധിയായി അജയ് ഡി.എൻ തെരഞ്ഞെടുക്കപ്പെട്ടു. ഇടത് സംഘടനാ പ്രതിനിധിയാണ് അജയ്. വോട്ടെണ്ണലിനിടെ ഗവൺമെന്റ് കോളേജ് വിഭാഗത്തിൽ നിന്നുള്ള റഹീമിന്റെ വിജയത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. രാജീവ് കുമാർ, പ്രമോദ്, വിനോദ് കുമാർ, അജയ്, റഹീം, പ്രകാശ്, ലെനിൻ, നസീഫ്, മനോജ് എന്നിവരാണ് സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐഎം പ്രതിനിധികൾ. 12 സീറ്റുകളുള്ള സിൻഡിക്കേറ്റിൽ ഒമ്പത് സീറ്റുകളിൽ ഇടത് പ്രതിനിധികൾ‌ ജയിച്ചു.ടി.ജി വിനോദ് കുമാർ, പി. സ് ഗോപകുമാർ എന്നിവരാണ് സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപിക്കാർ. അഹമ്മദ് ഫസിലാണ് വിജയിച്ച കോൺഗ്രസ് പ്രതിനിധി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!