Saturday, November 9, 2024
Online Vartha
HomeAutoകെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഇനി ഒറ്റ ഗഡുമായി നൽകും -ഗണേഷ്...

കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഇനി ഒറ്റ ഗഡുമായി നൽകും -ഗണേഷ് കുമാർ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പക്ഷെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി ‘ ഇതിനായി പരിശോധന ശക്തമാക്കും. പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞു. കെഎസ്ആര്‍ടിസി വിട്ടുപോയ യാത്രക്കാരെ തിരിച്ചെത്തിക്കും. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. പുതിയ ബസ്സുകള്‍ വാങ്ങിക്കും. ഇതിനായി സ്ലീപ്പര്‍ എസി ബസ്സുകള്‍ കൂടുതലായി നിരത്തിലിറക്കും.കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങള്‍ നവീകരിക്കും. പുതിയവ സ്ഥാപിക്കും. ഇതിനായി ‘സുലഭ്’ ഏജന്‍സിയെ ഏര്‍പ്പെടുത്തി. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്‌നാട് ഒരു സീറ്റിന് 4000 രൂപ ടാക്‌സ് വര്‍ദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണം. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നത്. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും ഇതേ തുക വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തിലുള്ള ഡ്രൈവിങ്ങ് സ്‌കൂള്‍ മാതൃകപരമാണെന്നും മന്ത്രി അറിയിച്ചു.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!