Thursday, November 7, 2024
Online Vartha
HomeTrivandrum Cityകെ.എസ്‌.യു നേതാവിന് ഇടിമുറിയിൽ മർദ്ദനം, കാര്യവട്ടം ക്യാമ്പസിൽ ബഹുജന കൂട്ടായ്മ

കെ.എസ്‌.യു നേതാവിന് ഇടിമുറിയിൽ മർദ്ദനം, കാര്യവട്ടം ക്യാമ്പസിൽ ബഹുജന കൂട്ടായ്മ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചതിൽ പ്രതികളായ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിലും കോളേജ് ക്യാമ്പസുകളിലെ എസ്എഫ്ഐ ഭീകരവാഴ്ചയ്ക്കെതിരെയും കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻറ് അണിയൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം എ വാഹിദ്, മൺവിള രാധാകൃഷ്ണൻ കെപിസിസി സെക്രട്ടറിമാരായ ജോൺ വിനേഷ്യസ്,ആറ്റിപ്ര അനിൽ, ജെ എസ് അഖിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർ പുരുഷോത്തമൻ നായർ,കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാർ ഡിസിസി ഭാരവാഹികളായ എം എസ് അനിൽ, പി സുബൈർ കുഞ്ഞ്,
നാദിറ സുരേഷ്, സി ശ്രീ കല, ജയചന്ദ്രൻ കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് റെനി സൂസൻ ഫിലിപ്പ്, എസ് പി അരുൺ,കൃഷ്ണകാന്ത് അച്ചു സത്യദാസ്, അഭിജിത്ത് വിജയൻ, എ.ആർ സജി, ബാലു, ബിജു നാഗേന്ദ്ര, സന്തോഷ്, ഷമ്മി,സുശീല തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!