വെഞ്ഞാറമൂട് : വയ്യേറ്റ് പ്രവർത്തിക്കുന്ന ഡി മധുസൂദനൻ നായർ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിൻറെ ഉടമ മധുസൂദനൻ നായർ പുല്ലമ്പാറ ചക്കക്കാടുള്ള വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് പുലർച്ചെ ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിണട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.