Monday, September 16, 2024
Online Vartha
HomeKeralaമമ്മൂട്ടി ചിത്രം "ബസുക്ക" അണിയറയിൽ ഒരുങ്ങുന്നു

മമ്മൂട്ടി ചിത്രം “ബസുക്ക” അണിയറയിൽ ഒരുങ്ങുന്നു

Online Vartha
Online Vartha
Online Vartha

മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.തിയ്യേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ .ജിനു.വി.,ഏബ്രഹാം ഡോൾവിൻ കുര്യാക്കോസ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൻ്റെ മേജർ ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കുവാനുള്ളത്.പൂർണ്ണമായും ഗയിം ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകളും സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.സിദ്ധാർത്ഥ് ഭരതൻ ,ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ് ,, സുമിത് നേവൽ (, ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരാണ് മറ്റ് താരങ്ങളാണ്.കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!