Wednesday, June 18, 2025
Online Vartha
HomeTrivandrum Ruralമംഗലപുരത്ത് യുവാവിൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; ആക്രമിച്ചത് മകളെ വിവാഹം ചെയ്തു നൽകാത്തതിന്

മംഗലപുരത്ത് യുവാവിൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; ആക്രമിച്ചത് മകളെ വിവാഹം ചെയ്തു നൽകാത്തതിന്

Online Vartha

കഴക്കൂട്ടം : ബന്ധുവായ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മംഗലപുരം സ്വദേശി താഹ (67) ആണ് മരിച്ചത്. സംഭവത്തില്‍ താഹയുടെ ബന്ധു റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹിതയായ മകളെ തനിക്ക് വിവാഹം ചെയ്തുനല്‍കണമെന്ന റാഷിദിന്റെ ആവശ്യം താഹ തള്ളിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ആക്രമണം തടയാനെത്തിയ താഹയുടെ ഭാര്യയെയും പ്രതി ആക്രമിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഹാളിലിരുന്ന താഹയെ തടഞ്ഞുനിര്‍ത്തി വയറിലും നെഞ്ചിലും കുത്തിയത്. തുടര്‍ന്ന് റാഷിദ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!