Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralവർക്കലയിൽ വിവാഹ തട്ടിപ്പുകാരന്‍ പിടിയിൽ ;ഒരേസമയം 4 യുവതികളുടെ ഭർത്താവായി തട്ടിപ്പ് നടത്തുന്നതിനിടയിൽ അഞ്ചാമത് ഒരു...

വർക്കലയിൽ വിവാഹ തട്ടിപ്പുകാരന്‍ പിടിയിൽ ;ഒരേസമയം 4 യുവതികളുടെ ഭർത്താവായി തട്ടിപ്പ് നടത്തുന്നതിനിടയിൽ അഞ്ചാമത് ഒരു ബന്ധം കൂടി !

Online Vartha
Online Vartha

വർക്കല : വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. താന്നിമൂട് സ്വദേശിയായ 31 വയസുകാരനായ നിതീഷ്ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി തട്ടിപ്പ് നടത്തുന്നതിനിടയിൽ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഇയാളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് പുറം ലോകവും സംഭവവും അറിയുന്നത്.

 

ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസ് പ്രതിയുടെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിനിരയായ യുവതികൾ പൊലീസ് സ്റ്റേഷനിൽ എത്തി പണവും സ്വർണവും നഷ്ടപ്പെട്ട വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. 20 പവനോളം സ്വർണ്ണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു.

 

രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോൾ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!