കഴക്കൂട്ടം: മര്യനാട് വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു . വെട്ടത്തുറ സ്വദേശി അത്തനാസ് (50) ആണ് മരിച്ചത്. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ബന്ധനത്തിന് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.വള്ളത്തിലേക്ക് ശക്തമായ തിരയടിച്ചാണ് അപകടമുണ്ടായത്.ഏഴു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.വള്ളം മറഞ്ഞതോടെ അത്തനാസ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അത്തനാസിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റവർ ചികിത്സയിലാണ് .