ആറ്റിങ്ങൽ: കഴിഞ്ഞാഴ്ച കാണാതായ പോലീസുകാരനെ കണ്ടെത്തി. നഗരൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മനോജിനെയാണ് (46) കണ്ടെത്തിയത് .മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ആണ് മിസ്സിംഗ് കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്തു ഇദ്ദേഹത്തിനായി അന്വേഷണം ആരംഭിച്ചത്. ജൂലൈ 17ന് ഡ്യൂട്ടി കഴിഞ്ഞ് കൊല്ലം തങ്കശ്ശേരി ബിഷപ്പ് പാലസ് നഗറിനുള്ള വാടകവീട്ടിൽ എത്തിയ മനോജ് പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച നാലുമണിക്ക് പോവുകയും തുടർന്ന് തിരികെ വരാൻ വരാതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യ ബിന്ദു പോലീസിൽ പരാതി നൽകിയത്.