Saturday, July 27, 2024
Online Vartha
HomeSportsഗുജറാത്ത് പോലെയല്ല മുംബൈ ; രോഹിത്തിനെ മാറ്റിയത് ശരിയായില്ല - യുവരാജ് സിങ്

ഗുജറാത്ത് പോലെയല്ല മുംബൈ ; രോഹിത്തിനെ മാറ്റിയത് ശരിയായില്ല – യുവരാജ് സിങ്

Online Vartha
Online Vartha
Online Vartha

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിൻ്റെ വിമർശനമാണ് ചൂടേറിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്.മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കുകയും പകരം ഹർദ്ധിക് പാണ്ഡ്യ ക്യാപ്റ്റനായി അവരോധിച്ചതിൽ ആണ് സിംഗിന്റെ വിമർശനം.സീനിയർ താരം എന്ന നിലയിൽ രോഹിത് ശർമ്മയ്ക്ക് ഒരു അവസരം കൂടി നൽകണമെന്നാണ് സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ യുവരാജ് സിംഗ് നിലപാട് അറിയിച്ചത് .ടീമിലേക്ക് തിരിച്ചെത്തിയ ഹാർദ്ദിക്കിനെ ആദ്യ സീസണിൽ വൈസ് ക്യാപ്റ്റനാക്കുകയും രോഹിത്തിനെ ക്യാപ്റ്റനായി നിലനിർത്തുകയും ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും യുവരാജ് പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തു നിൽക്കുന്ന രോഹിത്തിനെ മാറ്റി നിർത്തിയത് ശരിയല്ല.ഗുജറാത്ത് ടൈറ്റൻസ് നായക സ്ഥാനത്ത് മികച്ച പ്രകടനം തന്നെയാണ് ഹാർദ്ധിക് കാഴ്ചവച്ചത്. എന്നാൽ മുംബൈയിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല.അഞ്ചുതവണ ഐപിഎല്ലിൽ ചാമ്പ്യന്മാരായ മുംബൈ നയിക്കുമ്പോൾ ആരാധകരുടെയും ആവേശം വളരെ വലുതാണ് അത് നിലനിർത്തുക എന്നതും പ്രയാസകരമായ കാര്യമാണ്.അതുകൊണ്ട് ആദ്യ സീസണിലെ ക്യാപ്റ്റനായ രോഹിത്തിനെ നിലനിർത്തുകയും ‘ഹാർദ്ദിക്കിനെ വൈസ് ക്യാപ്റ്റനായി നിലനിർത്തി അടുത്ത സീസൺ മുതൽ ടീമിനെ നയിക്കുന്ന വിധത്തിലേക്ക് കൊണ്ടുവരുകയും ആയിരുന്നു ചെയ്യേണ്ടതെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!