Saturday, January 25, 2025
Online Vartha
HomeMoviesപുതിയ ലുക്കിൽ ഞെട്ടിച്ച് നസ്ലെൻ ; ' ആലപ്പുഴ ജിംബാന ’ചർച്ചയാവുന്നു

പുതിയ ലുക്കിൽ ഞെട്ടിച്ച് നസ്ലെൻ ; ‘ ആലപ്പുഴ ജിംബാന ’ചർച്ചയാവുന്നു

Online Vartha
Online Vartha
Online Vartha

കൊച്ചി: ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ‘ആലപ്പുഴ ജിംഖാന’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു കോമഡി സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നാണ് വിവരം.

നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേ സമയം പടത്തിന്‍റെ ടൈറ്റിലില്‍ പോരാട്ടത്തിന് ഇറങ്ങി നില്‍ക്കുന്ന ബോക്സറാണ് ഉള്ളത്. മുഖം കാണിക്കാതെയാണ് ബോക്സര്‍ എങ്കിലും നസ്ലെൻ ആണ് ഇതെന്നാണ് സോഷ്യല്‍ മീഡ‍ിയ കണ്ടെത്തിയത്. ഇപ്പോള്‍ ഫസ്റ്റലുക്ക് പോസ്റ്ററിന്‍റെ ബിഹൈന്‍റ് ദ സീന്‍ ഫോട്ടോകളും വൈറലാകുകയാണ്.

 

നസ്ലെന്‍റെ മേയ്ക്കോവര്‍ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്നത്. യുവതാരത്തിന്‍റെ ചിത്രത്തിനായുള്ള സമര്‍പ്പണം ഗംഭീരം എന്നാണ് അഭിപ്രായം ഉയരുന്നത്. ‘സച്ചിന്‍’ ഇനി ജിമ്മനാണ് എന്നാണ് വന്ന ഒരു കമന്‍റ്. ഇത്തരത്തില്‍ രസകരമായ കമന്‍റുകളും എത്തുന്നുണ്ട്. പ്രേമവും പൈങ്കിളിയും വിട്ട് ട്രാക്ക് മാറ്റിയോ മച്ചാന്‍ എന്നാണ് മറ്റൊരു കമന്‍റ്. എന്തായാലും നസ്ലെന്‍റെ മേയ്ക്കോവര്‍ സോഷ്യല്‍ മീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!