നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്.ശീമമുളമുക്ക് – തേക്കട റോഡ് (40 എം എം ചിപ്പിംഗ് കാർപ്പെറ്റ് നിലവാരത്തിൽ) വീതികൂട്ടി പുനരുദ്ധാരണ പ്രവൃത്തിയ്ക്ക് 2.3 കോടി,
ഏണിക്കര-തറട്ട-കാച്ചാണി റോഡ് ബിഎം / ബിസി നിലവാരത്തിൽ വീതി കൂട്ടി നവീകരണത്തിന് 2.5 കോടി, മണ്ഡലത്തിലെ വിവിധ പിഡബ്ല്യുഡി റോഡുകള്‍ 40 എംഎം ചിപ്പിംഗ് കാർപ്പറ്റ് നിലവാരത്തില്‍ വീതി കൂട്ടി നവീകരിക്കുന്നതിന് 3.8 കോടി (1.അണ്ടൂർക്കോണം – കീഴാവൂർ- തിരുവെള്ളൂർ-കാരമൂട് റോഡ് തിരുവെള്ളൂർ മുതല്‍ (സിഎച്ച് 1/500 മുതല്‍ 3/425 വരെ) കാരമൂട് വരെയുള്ള ഭാഗം 2. വാടയില്‍മുക്ക് – കണ്ടല്‍ കരിച്ചാറ റോഡ് 3. മോഹനപുരം – കല്ലൂർ റോഡ് 4. തോന്നയ്ക്കല്‍ – വേങ്ങോട് – മലമുകള്‍ – ചെമ്പൂർ ലിങ്ക് റോഡിന്റെ തേരിക്കട മുതല്‍ കട്ടിയാട് വരെയുള്ള ഭാഗം സിഎച്ച് 0/000 മുതല്‍ 1/200 വരെ)
നെടുമങ്ങാട് ബിഎഡ് കോളേജ് പുതിയ കെട്ടിടത്തിന് 1.5 കോടി, കഴുനാട് ഗവ എല്‍പി സ്കൂളിന് പുതിയ കെട്ടിടത്തിന് 1.8 കോടി, കണിയാപുരം കെഎസ്ആര്‍ടിസി യുടെ നവീകരണത്തിന് 2.5 കോടി, മണ്ഡലത്തിലെ പൊതു കുളങ്ങളുടെ നവീകരണത്തിന് 2 കോടി എന്നിവ ഉള്‍പ്പെടുന്ന പദ്ധതികളാണ് ബജറ്റില്‍ അനുവദിച്ചതെന്ന് മന്ത്രി ജിആര്‍ അനില്‍
പറഞ്ഞു .
വിഴിഞ്ഞം –നാവായിക്കുളം ഔട്ടര്‍റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ എന്ന ബജറ്റ് പ്രഖ്യാപനം നെടുമങ്ങാടിന്റെ വികസനത്തിനാകെ പുതിയ മുന്നേറ്റം സാദ്ധ്യമാക്കും, ഇതിൻ്റെ ഭാഗമായി പ്രധാന എക്കണോമിക് നോഡുകൾ വിഭാവനം ചെയ്യുന്നതിലൂടെ നെടുമങ്ങാട് , വെമ്പായം എന്നീ പ്രദേശങ്ങളിൽ സമഗ്ര വികസനം സാധ്യമാകും എന്നും മന്ത്രി ജി ആര്‍ അനിൽ പറഞ്ഞു .