നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് .ഗോപന്റെ മുഖത്തും മൂക്കിലും തലയിലുമായി എടുത്ത് ചതവുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ലിവർ സിറോസിസും മൃഗങ്ങളിൽ സിസ്റ്റം അടക്കം ഒട്ടേറെ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഹൃദയധമനികളിൽ 75 ശതമാനത്തിലധികം ബ്ലോക്കുകളുണ്ട് ശരീരത്തിലെ ചതിവുകൾ മരണകാരണമായിട്ടില്ല.
രാസ പരിശോധനാഫലം വന്നാൽ മാത്രമേ കൃത്യമായി മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്ന് വിദഗ്ധർ പറയുന്നു.തലയിൽ കരുവാളിച്ച പാടുകൾ കണ്ടതായി നേരത്തെ തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു.ശ്വാസകോശത്തിൽ ഭസ്മം നിറഞ്ഞതായി കണ്ടത് മകൾ സമാധി സ്ഥലത്ത് ഇരുത്തിയപ്പോൾ ഉള്ളിൽ ആയതാണെന്ന് സംശയങ്ങൾ ഉയർന്നിരുന്നു.മരണത്തിൽ ദുരൂഹത ഉന്നയിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെയാണ് സമാധി കല്ലറ പൊളിച്ചും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.നെഞ്ചുവരെ കടപ്പൂരവും ഭസ്മവും സുഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടിയ ശേഷം മുഖത്തും തലയിലും കളഭം ചാർത്തിയാണ് മക്കൾ ഗോപന് കല്ലറയിൽ ഇരുത്തിയത്.