Friday, December 13, 2024
Online Vartha
HomeAutoയാത്രാക്കാരില്ല; രണ്ട് ദിവസമായി സർവീസ് നടത്താൻ കഴിയാതെ നവകേരള ബസ്

യാത്രാക്കാരില്ല; രണ്ട് ദിവസമായി സർവീസ് നടത്താൻ കഴിയാതെ നവകേരള ബസ്

Online Vartha
Online Vartha
Online Vartha

കോഴിക്കോട് : യാത്രചെയ്യാൻ ആളെ കിട്ടത്തതിനാൽ രണ്ട് ദിവസമായി സർവീസ് നടത്താൻ കഴിയാതെ നവകേരള ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്.ഈ ആഴ്ച തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. എന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബുക്കിങ് ഇല്ലാത്തതിനാൽ സർവീസ് റദ്ദാക്കി. അതേസമയം നാളെയും അതിനുശേഷവും കോഴിക്കോട്ടുനിന്ന് ബാം​ഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!