Thursday, December 26, 2024
Online Vartha
HomeKeralaഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; എഐവൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റ്.

ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; എഐവൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റ്.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19വരെ നടക്കും. ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. സ്‌പെഷ്യല്‍ പഞ്ചസാര വിതരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികള്‍ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

 

എഎവൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈക്കോ ഓണത്തിനുമുമ്പ് വിതരണം ചെയ്യും. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. എല്ലാ വകുപ്പുകളുടെയും ഫ്‌ളോട്ട് തയ്യാറാക്കും. സാംസ്‌കാരിക പരിപാടികള്‍ ചെലവ് ചുരുക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കവടിയാര്‍ മുതല്‍ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും.അനിഷ്ട സംഭവങ്ങളില്ലാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തും. ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തും.

.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!