കോഴിക്കോട്: വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ.അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ(28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം.മാതാവ് ഫായിസയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.