തിരുവനന്തപുരം: ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് . നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 23ന് മരിച്ച കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) ഉൾപ്പെടെയാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.