പോത്തൻകോട്: മേലെ മുക്കിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സെൻ്റർ ഉടമ, അഴൂർ പെരുംകുഴി മുട്ടപ്പലം ആനന്ദരാഗത്തിൽ പാരിജാതൻ (60)നെ പോത്തൻകോട്ടെ കടക്കൊപ്പമുള്ളവാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലെമുക്ക് സ്വദേശി ഫൈസലിൻ്റ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മരിച്ച നിലയിൽ കണ്ടത്.കാർഷിക ഉപകരണങ്ങളും വളങ്ങളും വിത്തും ഉൽപ്പന്നങ്ങളും വിൽക്കുന്ന കട താഴത്തെ നിലയിലാണു് പ്രവർത്തിക്കുന്നത്.അതിനു മുകളിലത്തെ നിലയിലെ മുറിയിലാണ് ഇദ്ദേഹം താമസിക്കുന്നത്.
ബുധനാഴ്ച പാരിജാതൻ സ്ഥാപനം തുറക്കാത്തതിനെ തുടർന്ന് സമീപത്തെ വ്യാപാരികൾ മുകളിലത്തെ മുറിയിലെത്തി തട്ടി വിളിച്ചെങ്കിലും തുറന്നില്ല.തുർന്ന് ഉച്ചയ്ക്ക് 2 മണിയോടെ പോലീസെത്തിയാണ് ഉടമയുടെ സഹായത്തോടെ മുറി തുറന്നത്. പാരിജാതനെ മുകളിലത്തെ കിടപ്പുമുറിയിൽ ദ്രാവകം ഛർദിച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രാഥമിക നടപടികൾക്ക് ശേഷം പൊലീസ് മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എന്തെങ്കിലും ദ്രാവകം ഉള്ളിൽ ചെന്നതാകാം മരണകാരണമെന്നാണ് പോലീസിൻ്റെ നിഗമനം. എട്ടു വർഷമായി പോത്തൻകോട് വെഞ്ഞാറമൂട് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മേലേമുക്കിലെ പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു.