ശ്രീകാര്യം : പണിക്കിടെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണമാല മോഷണം നടത്തിയ പെയിന്റിങ് തൊഴിലാളി അറസ്റ്റിൽ. കണിയാപുരം കെ.ആർ.ആർ.എ 125-ൽ മണി (52) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ചെറുവയ്ക്കൽ സ്വദേശി ജയ്സിംഗ് എന്നയാളുടെ വീട്ടിൽ പെയിൻറിംഗ് പണിക്ക് വന്നശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്